വോട്ടു ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നു, തുറന്ന വാഹനത്തില്‍ യാത്ര ചെയ്തു… മോദി ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സബര്‍മതിയില്‍ റാണിപില്‍ നിഷാന്‍ ഹൈസ്‌കൂളിലാണ് 115-ാം ബൂത്തില്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചയ്ക്ക് 12.15 ഓടെ ക്യൂനിന്ന് വോട്ട് ചെയ്തു മടങ്ങിയ മോദി റോഡ് ഷോ നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്ത്.
വോട്ടു ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കുട്ടത്തിനു ഇടയിലൂടെ നടന്നും പിന്നാലെ തുറന്ന വാഹനത്തില്‍ അദ്ദേഹം നിന്ന് യാത്രചെയ്തതുമാണ് വിവാദമാകുന്നത്. മോദി നടത്തിയിരിക്കുന്ന ഷോ വ്യക്തമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ഗേലോട്ട് ചൂണ്ടിക്കാട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!