കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് എം.എം ഹസന്‍ തുടരും

ഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് എം.എം ഹസന്‍ തുടരും. നിലവിലുള്ള പി.സി.സി പ്രസിഡന്റുമാരിലും മാറ്റമുണ്ടാകില്ല. കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന അധ്യക്ഷന്‍മാരെയും ഇനിയൊരു തീരുമാനം ഉണ്ടാവുന്നത് വരെ തല്‍സ്ഥാനങ്ങളില്‍ നിലനിര്‍ത്താന്‍ എ.ഐ.സി.സി തീരുമാനം. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍, റീജ്യനല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍, ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍ അതാതു സ്ഥാനങ്ങളില്‍ തുടരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ധന്‍ ദ്വിവേദി പത്രക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!