മീരാകുമാര്‍ വോട്ടഭ്യര്‍ഥിച്ച് കേരളത്തിലെത്തി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും മുന്‍ ലോക്‌സഭാ സ്പീക്കറുമായ മീരാകുമാര്‍ വോട്ടഭ്യര്‍ഥിച്ച് കേരളത്തിലെത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ടികളുടെ സംയുക്തസ്ഥാനാര്‍ഥിയായ മീരാകുമാര്‍ ഞായറാഴ്ച വൈകിട്ടാണ് കേരളത്തിലെത്തിയത്.

വൈകിട്ട് 5.55ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അവര്‍ രാത്രി ഏഴിന് മാസ്കറ്റ് ഹോട്ടലില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരോട് നേരിട്ട് വോട്ടഭ്യര്‍ഥിച്ചു. മാസ്കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അവര്‍ ജനപ്രതിനിധികളെ അഭിസംബാധനചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!