ദിനകരന് തിരിച്ചടി, ജനറല്‍ കൗണ്‍സില്‍ ഹൈക്കോടതി തടഞ്ഞില്ല

ചെന്നൈ: ജനറല്‍ കൗണ്‍സില്‍ വിളിച്ച് ശശികലയെ പുറത്താക്കാനുള്ള എടപ്പാളി പളനിസ്വാമി, പനീര്‍സെല്‍വം വിഭാഗങ്ങളുടെ നീക്കം തടയാന്‍ ടി.ടി.വി ദിനകരന്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടി. ജനറല്‍ കൗണ്‍സില്‍ തടയാന്‍ നടത്തിയ ഒരു ദിവസം നീണ്ട നിയമപോരാട്ടം പരാജയപ്പെട്ടതോടെ, സര്‍ക്കാരിനെ ശക്തമായ നടപടികള്‍ക്ക് നീക്കം.

ജനറല്‍ കൗണ്‍സില്‍ യോഗം തടയാനാകില്ലെന്ന ഹൈക്കോടതി സിംഗില്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല. ഇതിനിടെ, ബാംഗ്ലൂരൂ സിറ്റി സിവില്‍ കോടതിയില്‍ നിന്ന് ദിനകരന്‍ പക്ഷം ഇടക്കാല സ്‌റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയോടെ ഇതും അസാധുവായി. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനുമാണ് ഹൈക്കോടതി സിംഗില്‍ ബഞ്ച് നിര്‍ദേശിച്ചത്. രൂക്ഷമായ വിമര്‍ശനവും ഒരു ലക്ഷം രുപ പിഴയും ഹര്‍ജിക്കാരന് ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു.

കോടതി ഇടപെടാതിരുന്നതതോടെ 2000 പേര്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് നടക്കുമെന്ന് ഉറപ്പായി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!