21 വര്‍ഷത്തെ അധികാരത്തിന്റെ പ്രതീകമായ ലെനിന്‍ പ്രതിമ തകര്‍ത്തു, ത്രിപുര കലുഷിതം

21 വര്‍ഷത്തെ അധികാരത്തിന്റെ പ്രതീകമായ ലെനിന്‍ പ്രതിമ തകര്‍ത്തു, ത്രിപുര കലുഷിതം

അഗര്‍ത്തല: …സൗത്ത് ത്രിപുര ബലോണിയ കോളജ് സോണിലെ ലെനിന്‍ പ്രതിമ ഇടിച്ചു നിരക്ക് പരിക്കത്തി. എറ്റുമുട്ടലുകളില്‍ ഇരുഭാഗത്തും നിരവധി പേര്‍്. സി.പി.എം ഓഫീസുകളും പ്രാദേശിക നേതാക്കളുടെ വീടുകളുടെ നേരെയും പരക്കെ ആക്രമണം…’
തെരഞ്ഞെടുപ്പില്‍ സി.പി.എം ദയനീയ പരാജയം ഏറ്റുവാങ്ങുകയും ബി.ജെ.പി മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്ത ത്രിപുര കലുഷിതമാണ്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തു. കോളജ് സ്‌ക്വയറില്‍ അഞ്ചു വര്‍ഷം മുമ്പ് സ്ഥാപിച്ച പ്രതിമ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തത്. തുടര്‍ച്ചയായി 21 വര്‍ഷം അധികാത്തിലെത്തിയതിന്റെ ഭാഗമായിട്ടാണ് 2013ല്‍ ലെനിന്‍ പ്രതിമ സ്ഥാപിച്ചത്.
മുദ്രാവാക്യം വിളികളുമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിട്ടു. പിന്നീട് തമ മുറിച്ചു മാറ്റി. ചെറുകക്ഷണങ്ങളായി തകര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ അതുപയോഗിച്ച് ഫുട്‌ബോള്‍ കഴിച്ചുതായും സി.പി.എം നേതാക്കള്‍ ആരോപിക്കുന്നു. പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകില്‍ വയറലാണ്. പല മേഖലകളിലും പ്രാദേശിക നേതാക്കന്‍മാര്‍ പാര്‍ട്ടി ഓഫീസുകളില്‍ അഭയം തേടിയിരിക്കുകയാണെന്നും നേതാക്കള്‍ പറയുന്നു.


എന്നാല്‍, ഇത്രയും കാലം ഇടതുപക്ഷത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായ ജനങ്ങളുടെ പ്രതികരണമാണ് പ്രതിമ തകര്‍ത്തതിലൂടെ കണ്ടതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ബുള്‍ഡോസര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഇരുന്നൂറോളം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!