തിരുവനന്തപുരം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്. പ്രഖ്യാപനങ്ങള്‍ പൂറത്തീകരിക്കുകയും ബഹുജനാടിത്തറ വിപുലപ്പെടുത്തുകയും ചെയ്താല്‍ വീണ്ടും തുടര്‍ഭരണം ലഭിക്കും. സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് കോടിയേരിയുടെ പ്രസംഗം.
എന്‍.ഡി.എ. മുന്നണിക്കുള്ളിലും കോണ്‍ഗ്രസിനുള്ളിലും അഭിപ്രായഭിന്ന രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ബഹുജനാടിത്തറ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നയങ്ങള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തും. കോടിയേരി പറഞ്ഞു.