കുമ്മനത്തിന്റെ കേരളയാത്ര വീണ്ടും മാറ്റി

കുമ്മനത്തിന്റെ കേരളയാത്ര വീണ്ടും മാറ്റി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കേരളയാത്ര വീണ്ടും മാറ്റി. നേരത്തെ സെപ്തംബറിലേക്കു മാറ്റിയിരുന്ന യാത്ര ഒക്ടോബറിലേക്കാണ് വീണ്ടും മാറ്റിയത്. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അസൗകര്യം കാരണമാണ് യാത്ര മാറ്റിയതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. എന്നാല്‍, പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാകാത്തതാണ് യാത്ര വീണ്ടും മാറ്റാന്‍ കാരണമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!