ചില രാഷ്ട്രീയ ‘പട്ടികള്‍’; നാവുപിഴച്ച് കുമ്മനം

ത്രിപുരയിലെ സാഹസികവിജയത്തെക്കുറിച്ചും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി. മുന്നേറ്റത്തെക്കുറിച്ചും വാചാലനായ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനും രാജശേഖന് നാക്കുപിഴച്ചു.
ബി.ജെ.പി. സംസ്ഥാന കാര്യാലയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ‘ചില രാഷ്ട്രീയപാര്‍ട്ടികള്‍’ എന്നു പറഞ്ഞത് ‘രാഷ്ട്രീയ പട്ടികള്‍’ എന്നായിപ്പോയത്. ഉടന്‍തന്നെ അദ്ദേഹമത് തിരുത്തി, ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ അപ്രസക്തമായി എന്നും പറഞ്ഞു. 27 മിനിട്ടുള്ള വീഡിയോ അവസാനിക്കാന്‍ അഞ്ചുമിനിട്ട് മാത്രം ശേഷിക്കേയാണ് നാക്കുളുക്കിയത്. കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷം

Posted by BJP Keralam on 3 ಮಾರ್ಚ್ 2018

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!