രാജ്ഭവന്‍ ധര്‍ണയ്ക്ക് അനുമതിയില്ല, തിങ്കളാഴ്ച കെ.പി.സി.സിയില്‍ പ്രാര്‍ത്ഥനാ സംഗമം

തിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാജ്ഭവന് മുന്നില്‍ നടത്താനിരുന്ന ധര്‍ണ്ണയ്ക്ക്  രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരില്‍ പോലീസ് അനുമതി നിഷേധിച്ചു.  ഇതേ തുടര്‍ന്ന് തിങ്കളാഴ്ച  കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ രാവിലെ 10 മണിക്ക് ‘പ്രാര്‍ത്ഥനാ സംഗമം’ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
ജനങ്ങളില്‍ ഭീതി നിറച്ച് സമാധാന അന്തരീക്ഷവും സൈ്വര്യജീവിതവും തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടേയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ ആയുധം ഉപേക്ഷിച്ച് സമാധാനം പുന:സ്ഥാപിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിക്കുന്നത്.
  ഇന്ദിരാഭവനില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ മഹാത്മഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും നടത്തും. കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി എല്ലാ ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കും.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!