കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായത് വലിയ അപരാധമായി കാണേണ്ടതില്ലെന്ന് കെ.എം. മാണി

കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായത് വലിയ അപരാധമായി കാണേണ്ടതില്ലെന്ന് കെ.എം. മാണി

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി പ്രാദേശികമായി തൊട്ടുപോയെന്നത് വലിയ അപരാധമായി കാണേണ്ടതില്ലെന്ന് കെ.എം. മാണി. അന്ധമായ വിരോധം ആരുമായുമില്ല. തെറ്റേത് ശരിയേത് എന്ന് വിവേചിച്ച് ശരിയുടെ ഭാഗത്തു നില്‍ക്കും. കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായത് ഏതെങ്കിലും കൂട്ടുകെട്ടിലേക്കുള്ള ചവിട്ടുപടിയൊന്നുമല്ലെന്ന് മാണി വ്യക്തമാക്കി. സി.പി.എം പണ്ട് ഉപദ്രവിച്ചതല്ലേയെന്ന ചോദ്യം ഇപ്പോള്‍ അപ്രസക്തമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!