എംഎം മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് വിഎസ് കേന്ദ്രനേതൃത്വത്തിനു കത്തയച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ എംഎം മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്രനേതൃത്വത്തിനു കത്തയച്ചു.

കൊലക്കേസ് പ്രതി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നു കത്തില്‍ പറയുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് പാടില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിവിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു.

അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും തള്ളിയതിനു പിന്നാലെയാണ് വി.എസ്. കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. അതേസമയം, മണി തുടരുന്നതില്‍ അസാംഗത്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!