സി.പി.ഐക്കെതിരെ കോടിയേരി, ആത്മപരിശോധനയ്ക്കു തയാറാകണം

തിരുവനന്തപുരം: സി.പി.ഐക്കെതിരെ കോടിയേരി. സി.പി.ഐ ആത്മപരിശോധനയ്ക്കു തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാദങ്ങള്‍ മുന്നണി ബന്ധം വഷളാക്കും. പരസ്യ പ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ല. വിശാല ഇടത് ഐക്യം മുന്‍നിര്‍ത്തിയാണ് സി.പി.എം പ്രതികരിക്കാത്തത്. മൂന്നാര്‍ വിഷയത്തില്‍ സി.പി.എം നിലപാട് ശരിയാണെന്നു പറഞ്ഞ കോടിയേരി പ്രാദേശിക നേതാക്കളെപ്പോലും ഒപ്പം നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, സി.പി.ഐ ആത്മപരിശോധന നടത്താറുണ്ടെന്നും സി.പി.എം അതിനു തയാറായാലേ പ്രശ്‌ന പരിഹാരമുണ്ടാകൂവെന്നും സത്യന്‍ മൊകേരി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!