ജനരക്ഷാ യാത്രയ്ക്കിടയില്‍ കാര്‍ വിവാദം: പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി, കാര്‍ നല്‍കിയത് പ്രാദേശിക നേതാവിന്റെ ആവശ്യപ്രകാരം

ജനരക്ഷാ യാത്രയ്ക്കിടയില്‍ കാര്‍ വിവാദം: പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി, കാര്‍ നല്‍കിയത് പ്രാദേശിക നേതാവിന്റെ ആവശ്യപ്രകാരം

കോഴിക്കോട്: ജനജാഗ്രതാ യാത്രയ്ക്കിടെ നടന്ന സ്വീകരണ പരിപാടിക്കായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കാര്‍ ഉപയോഗിച്ചത് സി.പി.എം അന്വേഷിക്കും. വാഹനം ഏര്‍പ്പാടാക്കിയത് സി.പി.എം പ്രാദേശിക നേതൃത്വമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ലാത്തതിനാല്‍ വാടകയ്‌ക്കെടുക്കാറാണ് പതിവ്. ഇതില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. അതേസമയം, തലസ്ഥാനത്ത് കലക്‌ടേഴ്‌സ് കോണ്‍ഫര്‍സില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.
പരിപാടിക്ക് കാര്‍ വിട്ടുകൊടുത്തത് പാര്‍ട്ടി പ്രാദേശിക നേതാവ് ആവശ്യപ്പെട്ടിട്ടാണെന്ന് മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസല്‍ വ്യക്തമാക്കി. കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസിലെ ഏഴാം പ്രതിയായ ഫൈസലിനെ നേരത്തെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!