ഇറഞ്ഞു തന്നെ: കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും

mani, josephകോട്ടയം: ബാര്‍കോഴക്കേസില്‍ വെട്ടിലായ കെ.എം. മാണി യു.ഡി.എഫുമായി ഇടഞ്ഞുതന്നെ. മുന്നണിയില്‍ നിന്നു മാറി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നുകൊണ്ട് ഭാവി നടപടികള്‍ ആലോചിച്ചേക്കുമെന്ന് സൂചന. എം.എല്‍.എമാരുടെ യോഗത്തില്‍ ഈ തീരുമാനം അംഗീകരിച്ചതായിട്ടാണ് സൂചന. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഭരണമാറ്റത്തിന് മുതിരില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അനുയ ശ്രമങ്ങള്‍ വിജയിച്ചില്ല. കെ.എം. മാണി ധ്യാനത്തിനു പോയതിനാല്‍ നേരിട്ട ചര്‍ച്ചകള്‍ക്ക് ഉടനെ സാധ്യവുമല്ല. ചരല്‍കുന്ന് ക്യാമ്പില്‍ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് മാണി യു.ഡി.എഫ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റിയറിംഗ് കമ്മിറ്റി യോഗവും എം.എല്‍.എ, എം.പിമാര്‍ എന്നിവരുമായി കൂടിക്കാഴ്ചയും മാണി നടത്തിയിരുന്നു. തീരുമാനം ഒറ്റകെട്ടായി കൈക്കൊള്ളുമെന്നാണ് സൂചനകള്‍.

111 സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍, നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, ഓഫീസ് ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍, അവയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന ചരല്‍കുന്ന് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

എല്‍.ഡി.എഫിലേക്ക് പ്രവേശനം ലഭിക്കുക എഴുപ്പമല്ലാത്ത സാഹചര്യത്തില്‍, ഭാവി നടപടികള്‍ ആലോചിച്ചുമാത്രം കൈക്കൊണ്ടാല്‍ മതിയെന്ന നിലപാടിലാണ് നേതാക്കള്‍. അതേസമയം, എന്‍.ഡി.എയുമായി അടുക്കുന്നുവെന്നതിന്റെ സൂചനകളും പുറത്തുവരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!