വളര്‍ന്നും പിളര്‍ന്നും ഇതുവരെ…. ഇനി

mani, josephകോട്ടയം: നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്. കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങളിലൊന്നും അടിപതറാത്ത പാരമ്പര്യമുള്ള കെ.എം. മാണിയുടെ പുതിയ നീക്കത്തിന്റെ ഫലമെന്താകും. മുങ്ങിത്താഴുന്നുവെന്ന് എതിരാളികള്‍ പറയുന്ന യു.ഡി.എഫില്‍ നിന്ന് ആദ്യം രക്ഷപെട്ട പാര്‍ട്ടിയാകുമോ മാണിയുടെ കേരളാ കോണ്‍ഗ്രസ് ?

1982 ല്‍ എ.കെ. ആന്റണിയോടൊപ്പം നായനാര്‍ മന്ത്രിസഭ വിട്ട് പുറത്തുവന്ന് യു.ഡി.എഫ് രൂപീകരണത്തിന് നേതൃത്വം നല്‍കിയ നേതാവാണ് കെ.എം. മാണി. വര്‍ഷങ്ങള്‍ക്കിപ്പുറം യു.ഡി.എഫിനോട് വിട പറയുന്ന മാണിയുടെ അതേ ഊര്‍ജം തള്ളിപ്പറയുന്നവരെയും ഭയപ്പെടുത്തുന്നു. കേരളാ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായ തീരുമാനങ്ങളില്‍ പലതും ഉണ്ടായിട്ടുള്ള ചരല്‍കുന്നില്‍ യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചിട്ട് തുറന്നിട്ട വാതിലിലേക്കാണ് രാഷ്ട്രീയ നിരീക്ഷന്‍ ഉറ്റുനോക്കുന്നത്.

വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ് ചരിത്രത്തില്‍ കുലുക്കുമില്ലാതെ പിടിച്ചുനിന്ന മാണി സാറിന്റെ ഭാവിയാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്ന തിരിച്ചടിയും ബി.ജെ.പിയുടെ വളര്‍ച്ചയും കൂടി പരിഗണിച്ച്, ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് മാണിയുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അടുത്തെങ്ങും ഒരു തെരഞ്ഞെടുപ്പിനെ നേരിടാനില്ലാത്തതും കെ.എം. മാണിക്ക് അനുകൂലമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!