കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിച്ഛായ; പി.ടി.ചാക്കോയെ ദ്രോിച്ചവരുടെ പിന്‍മുറക്കാര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുന്നു

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ. പി.ടി. ചാക്കോയെ ദ്രോഹിച്ചവരുടെ പിന്‍മുറക്കാര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുന്നു.

മാണിയുടെ രാജിയെ പി.ടി. ചാക്കോയുടെ രാജിയോട് ഉപമിച്ചാണ് പ്രതിച്ഛായയിലെ ലേഖനം. മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോഴാണ് പി.ടി. ചാക്കോ രാജിവച്ചതെന്നും കെ.എം. മാണിക്കും അതേ അവസ്ഥയില്‍ രാജി വയ്‌ക്കേണ്ടി വന്നുവെന്നും ലേഖനം പറയുന്നു. പി.ടി. ചാക്കോയുടെ കാറില്‍ സ്ത്രീ സാന്നിദ്ധ്യം ആരോപിച്ചവര്‍ ബാര്‍ മുതലാളിയെ കൊണ്ട് കെ.എം മാണിക്കെതിരെയും ആരോപണം ഉന്നയിച്ചെന്നും പ്രതിച്ഛായ വ്യക്തമാക്കുന്നു.

മാണിയെ എല്‍.ഡി.എഫ് നേതാക്ക പ്രശംസിച്ചത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയെന്നും അന്ന് പി.ടി. ചാക്കോ, ഇന്ന് കെ.എം. മാണിയെന്ന ലേഖനം ആരോപിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!