തിരുവല്ലയിലും റാന്നിയിലും യു.ഡി.എഫിന് വിമത ഭീഷണി

തിരുവല്ലയിലും റാന്നിയിലും യു.ഡി.എഫിന് വിമത ഭീഷണി

two leaves 1കോട്ടയം: തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശേരിക്ക് വിമത ഭീഷണിയും. പി.ജെ കുര്യന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നതിനു പിന്നാലെയകന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വിമതന്റെ രംഗപ്രവേശനം.

തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണെന്ന് അവകാശപ്പെട്ട് കേരള കോണ്‍ഗ്രസ് പ്രദേശിക നേതാവ് രാജു പുളിംപള്ളി രംഗത്തെത്തി. തിരുവല്ലയിലെ സ്ഥാനാര്‍ത്ഥി ശക്തനല്ല. നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് താന്‍ മത്സരിക്കുന്നതെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, റാന്നിയിലും യു.ഡി.എഫില്‍ വിമത ഭീഷണി ഉയരുന്നുണ്ട്. സേവാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പിലാണ് മത്സരത്തിനിറങ്ങിയത്. എല്‍.ഡി.എഫിന്റെ സിറ്റിംഗ് എം.എല്‍.എ രാജു ഏബ്രഹാമിനെതിരെ മറിയാമ്മ ജോണിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. പൂഞ്ഞാറിലെ വിമതനെ പിന്‍വലിക്കാന്‍ കേരളാ കോണ്‍ഗ്രസിനായെങ്കിലും ഏറ്റുമാനൂരില്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ വിമതനായി രംഗത്ത് തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!