മാണിക്കു കടമ്പകള്‍ ഏറെ, വിരേന്ദ്രകുമാറിനെ പരിഗണിക്കും

മാണിക്കു കടമ്പകള്‍ ഏറെ, വിരേന്ദ്രകുമാറിനെ പരിഗണിക്കും

തിരുവനന്തപുരം: നാടിളക്കി സമ്മേളനം നടത്തിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് മുന്നണി പ്രവേശനം ഉടന്‍ സാധ്യമാകുമോ ? യൂ.ഡി.എഫിനെക്കാളും ഇടതു മുന്നണിയിലേക്കു നീങ്ങാന്‍ ആഗ്രഹിക്കുന്ന മാണിക്കും കൂട്ടര്‍ക്കും പച്ചക്കൊടി വൈകുമെന്നാണ് സൂചന.
സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനു കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചിട്ടില്ല. ഇടതു മുന്നണിയെ വിശ്വാസത്തിലെടുത്ത് വിപുലീകരണം നടത്തണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സി.പി.ഐയെ പിണക്കി ദേശീയ തലത്തില്‍ ഇടത് ഐക്യത്തിനു വിള്ളലുണ്ടാക്കാന്‍ ദേശീയ നേതൃത്വം ആഗ്രഹിക്കുന്നില്ല. അങ്ങനെയെങ്കില്‍, ഇടതു മുന്നണിയില്‍ സി.പി.ഐക്കു മുന്നിലോ പിന്നിലോ മാണിക്കു സ്ഥാനമെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വുരം. ഇടതു മുന്നണിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആരൊക്കെയുണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ മാണിക്കും വെല്ലുവിളിയാണ്.
അതേസമയം, എം.പി. വീരേന്ദ്രകുമാറിന്റെ മുന്നണി പ്രവേശനം എളുപ്പമാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!