ഇടത് കൊടുങ്കാറ്റ്, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു, താമര വിരിഞ്ഞു

cpmതിരുവനന്തപുരം: ഇടതു കൊടുങ്കാറ്റ്. അടിപതറിയവരില്‍ മന്ത്രിമാര്‍, സ്പീക്കര്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫിലെ പ്രമുഖര്‍. വിരിയില്ലെന്ന് എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ അവകാശപ്പെട്ടിരുന്ന താമര ഒ. രാജഗോപാലിലൂടെ കേരള നിയമസഭയിലെത്തി.

സ്ഥിരം കോട്ടകളില്‍ വ്യക്തമായ മുന്നേറ്റം നടത്തിയാണ് ഇടതു മുന്നണി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തുന്നത്. കൊല്ലം തൂത്തുവാരിയ എല്‍.ഡി.എഫ് തൃശൂരിലെ യു.ഡി.എഫ് കോട്ടകളും വെട്ടിനിരത്തി. തലസ്ഥാന ജില്ലയും ഒപ്പം നിര്‍ത്തി. പിണറായി, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ അഭിമാനാര്‍ഹമായ ഭൂരിപക്ഷത്തില്‍ തന്നെ വിജയിച്ചു. മട്ടന്നൂരില്‍ 43,381 വോട്ടുനേടി ഉയര്‍ന്ന ഭൂരിപക്ഷത്തോടെ ഇ.പി. ജയരാജന്‍ വിജയിച്ചു. അതേസമയം, അവസാന നിമിഷം എല്‍.ഡി.എഫിലെത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാനായില്ല. മലബാറില്‍ ലീഗിന്റെ മുന്നേറ്റത്തിനും കടിഞ്ഞാണിട്ടു.

മന്ത്രിമാരായ കെ.ബാബു, ഷിബു ബേബിജോണ്‍, പി.കെ. ജയലക്ഷ്മി, കെ.പി. മോഹനന്‍, സ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവര്‍ ഇടത് തേരോട്ടത്തില്‍ തറപറ്റി. മാത്രവുമല്ല, എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയ ആര്‍.എസ്.പി അടുത്ത അഞ്ചു വര്‍ഷക്കാലം നിയമസഭയിലുണ്ടാകില്ലെന്ന് ഉറപ്പായി. സി.പി.എം., ജനതാദള്‍ പാര്‍ട്ടികളുടെയും സ്ഥിതി വ്യത്യസ്തമല്ല.

എതിര്‍പ്പുകളെ അതിജീവിച്ച് ബി.ജെ.പി നിയമസഭയിലെത്തി. നേമത്ത് ഒ. രാജഗോപാല്‍ വിജയിച്ചു. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തമായ മത്സരത്തിലൂടെ രണ്ടാം സ്ഥാനത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!