ആര്‍ക്കും വെല്ലുവിളിക്കാം, അതിന് ലൈസന്‍സ് വേണ്ടെന്ന് കാനം

തിരുവനന്തപുരം: കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന സമയത്ത് ഉചിതമായ നടപടിയും ഉണ്ടാകുമെന്ന് കാനം വ്യക്തമാക്കി. ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ സ്വീകരണ യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിച്ച മന്ത്രി തോമസ് ചാണ്ടി കൈയേറ്റം തെളിയിക്കാന്‍ ഉദ്യോഗസ്ഥരെ അടക്കം വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ആര്‍ക്കും നടത്താമെന്നും അതിനു ലൈസന്‍സ് വേണ്ടെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കാനത്തിന്റെ മറുപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!