ജനതാദള്‍ യുണൈറ്റഡ് യു.ഡി.എഫ് വിടുന്നു, ഇടതു പാളയത്തിലേക്ക് സ്വാഗതം ചെയ്ത് നേതാക്കള്‍

ജനതാദള്‍ യുണൈറ്റഡ് യു.ഡി.എഫ് വിടുന്നു, ഇടതു പാളയത്തിലേക്ക് സ്വാഗതം ചെയ്ത് നേതാക്കള്‍

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) യു.ഡി.എഫ് വിടാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇടതു മുന്നണി നേതാക്കളുമായി പാര്‍ട്ടി നേതാക്കള്‍ നടത്തുന്നു.
യു.ഡി.എഫില്‍ മുന്നണി ബന്ധത്തെ ഓര്‍ത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. അതിനാല്‍ തന്നെ അവര്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണത്തെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. ഈ വര്‍ഷം അവസാനത്തോടെ മുന്നണി മാറ്റത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. കോണ്‍ഗ്രസിലെ അന്തചിദ്രങ്ങള്‍ യു.ഡി.എഫിലെ ഘടകകക്ഷികളെ കൂടി ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് ജെ.ഡി.യു നിലപാട്. യു.ഡി.എഎിന്റെ ഭാഗമായത് നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!