ബി.ജെ.പിയുടെ വിജയം വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടു കാണിച്ചെന്ന് ഹാര്‍ദിക്

അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി വിജയം വോട്ടിംഗ് യന്ത്രത്തിലെ തിരിമറി വഴിയാണെന്ന് ആവര്‍ത്തിച്ച് ആരോപിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറിയെന്നും ഹാര്‍ദിക് ആരോപിച്ചു. വലിയ സുരക്ഷാ സംവിധാനമുള്ള എ.ടി.എം മെഷീനുകളില്‍ വരെ തിരിമറി നടത്താമെങ്കില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും ഇതു സാധ്യമല്ലേയെന്ന് ഹാര്‍ദിക് ചോദിച്ചു. അനീതിക്കെതിരെ പോരാട്ടം തുടരാനാണ് തീരുമാനം. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ ബി.ജെ.പി എഞ്ചിനിയര്‍മാരെ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്ന് ഹാര്‍ദിക് നേരത്തെ ആരോപിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!