ഗുജറാത്തില്‍ ബി.ജെ.പിക്ക് തലവേദ തുടങ്ങി, കലാപമുയര്‍ത്തി നിതിന്‍ പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി മന്ത്രിസഭയ്ക്ക് ആദ്യ പ്രതിസന്ധി. വകുപ്പു വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചുമതലയേറ്റില്ല. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് നിതിന്‍ പട്ടേല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു.
കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നു ധനം, പെട്രോളിയം, നഗരവികസനം അടക്കമുള്ള വകുപ്പുകള്‍ വേണമെന്ന നിലപാടിലാണ് നിതിന്‍ പട്ടേല്‍. എന്നാല്‍, ഈ വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി നല്‍കാന്‍ തയാറായിട്ടില്ല. വകുപ്പുകള്‍ നല്‍കാന്‍ തയാറായില്ലെങ്കില്‍ മൂന്നു ദിവസത്തിനകം രാജി വയ്ക്കുമെന്നാണ് നിതില്‍ പട്ടേലിന്റെ നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!