ചെങ്കോട്ടയില്‍ താമര ? ത്രിപുരയയില്‍ ബി.ജെ.പിയെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍

ഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ത്രിപുരയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഭരണത്തിലുള്ള സി.പി.എമ്മിന് ഇക്കുറി കാലിടറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എഫ്.ടിയുമൊത്ത് മത്സരിച്ച ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പുറത്തുവന്ന ന്യൂസ് എക്‌സ്, ആക്‌സിസ് മൈ ഇന്ത്യ സര്‍വേകള്‍ പ്രവചിക്കുന്നത്. നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ സര്‍വേഫലം അനുസരിച്ച് ആകെയുള്ള 60 സീറ്റില്‍ 44 മുതല്‍ 50 വരെ സീറ്റുകള്‍ നേടി ബിജെപി ത്രിപുര ഭരിക്കും. ഇടതുപക്ഷത്തിന് 9 മുതല്‍ 15 വരെ സീറ്റുകളാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. ജന്‍ കീ ബാത്ത് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ത്രിപുരയില്‍ ബിജെപിക്ക് 35 നും 45 നും ഇടയില്‍ സീറ്റുകള്‍ ലഭിക്കും. സിപിഎമ്മിന് 14നും 23നും ഇടയില്‍ സീറ്റുകളാവും ലഭിക്കുക.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!