രാജി: ജയരാജന് ഇന്ന് നിര്‍ണായകം, സെക്രട്ടേറിയറ്റ് ഇന്ന്

e-p-jayarajanതിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി ഇ.പി. ജയരാജന്‍ ഇന്നലെ രാത്രി വൈകി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറി. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കും.

വിജിലന്‍സ് അന്വേഷണം ഉറപ്പായ സാഹചര്യത്തില്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. ഈ സാചര്യത്തില്‍, സ്വയം സന്നദ്ധമായ രീതിയിലാണ് രാജി. ഇന്നോ നാളെയോ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിനാല്‍ തന്നെ, ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്.

സി.പി.ഐ, ജനതാദള്‍(എസ്), എന്‍.സി.പി കക്ഷികളും മന്ത്രി രാജിവയ്ക്കണമെന്ന നിലപാടിലാണ്. സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം ഇതേ രീതിയിലാണ്. എന്നാല്‍, എല്ലാ സംസ്ഥാന നേതൃത്വത്തിനു വിട്ട് അവര്‍ നോക്കി നില്‍ക്കുകയാണ്. സി.പി.എമ്മിലെ കണ്ണൂര്‍ ലോബി വിരുദ്ധ വിഭാഗങ്ങളും രാജിക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!