ഡിവൈഎഫ്ഐ: മുഹമ്മദ് റിയാസ് പ്രസിഡന്റ്‌ അവോയ് മുഖര്‍ജി സെക്രട്ടറി

ഡിവൈഎഫ്ഐ: മുഹമ്മദ് റിയാസ് പ്രസിഡന്റ്‌ അവോയ് മുഖര്‍ജി സെക്രട്ടറി

കലൂര്‍: അഡ്വ. പി എ മുഹമ്മദ് റിയാസ് പ്രസിഡന്റും അവോയ് മുഖര്‍ജി സെക്രട്ടറിയുമായുള്ള 83 അംഗ കേന്ദ്ര കമ്മിറ്റിയെ ഡിവൈഎഫ്ഐ പത്താമത് അഖിലേന്ത്യാ സമ്മേളനം  തെരഞ്ഞെടുത്തു. 25 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. 70 അംഗങ്ങളെയാണ് നിലവില്‍ തെരഞ്ഞെടുത്തത്. ഒഴിവുള്ള 13 സീറ്റുകളില്‍ പിന്നീട് അംഗങ്ങളെ തെരഞ്ഞെടുക്കും. ഹിമാചല്‍പ്രദേശില്‍നിന്നുള്ള ബല്‍ബീര്‍ പരാസര്‍ ആണ് ട്രഷറര്‍. സെന്‍ട്രല്‍ കമ്മിറ്റിയില്‍ 16 പേര്‍ വനിതകളാണ്. സെക്രട്ടറിയറ്റിലേക്ക് അഞ്ചു വനിതകളെയും തെരഞ്ഞെടുത്തു.

എസ്എഫ്ഐയിലൂടെ സംഘടനാപ്രവര്‍ത്തനം ആരംഭിച്ച റിയാസ് ഡിവൈഎഫ്ഐ കോട്ടൂളി യൂണിറ്റ് സെക്രട്ടറിയായാണ് യുവജനപ്രസ്ഥാനത്തിലെത്തുന്നത്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!