ഡി.സി.സി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിന് തിരിച്ചടി.

തിരുവനന്തപുരം:  ഡി.സി.സി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിന് തിരിച്ചടി. ഐ ഗ്രൂപ്പ് വലിയ നേട്ടം കൊയ്തു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും തന്റെ നോമിനികളെ പ്രസിഡന്റാക്കുന്നതില്‍ വിജയിച്ചു.

വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഹൈക്കമാന്‍ഡ് പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചത്. 14 ഡി.സി.സി അധ്യക്ഷന്‍മാരില്‍ എട്ടു പേര്‍ ഐ ഗ്രൂപ്പില്‍ നിന്നാണ്.  നാലു പേരെ മാത്രമാണ് എ ഗ്രൂപ്പിന് ലഭിച്ചത്. വി.എം സുധീരന്റെ കൂടി പിന്തുണയിലാണ് ഐ ഗ്രൂപ്പുകാരനായ നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരത്ത് അധ്യക്ഷനായത്. ബിന്ദു കൃഷ്ണ (കൊല്ലം), എം ലിജു (ആലപ്പുഴ), ടി.ജെ വിനോദ് (എറണാകുളം), ഇബ്രാഹിംകുട്ടി കല്ലാര്‍ (ഇടുക്കി), ഐ.സി ബാലകൃഷ്ണന്‍ (വയനാട്), വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്) സതീശന്‍ പാച്ചേനി (കണ്ണൂര്‍ ) എന്നിവരാണു ഐ ഗ്രൂപ്പ് നോമിനികള്‍. ജോഷി ഫിലിപ്പ് (കോട്ടയം), ബാബു ജോര്‍ജ് (പത്തനംതിട്ട), ടി സിദ്ദീഖ് (കോഴിക്കോട്), ഹക്കിം കുന്നേല്‍ (കാസര്‍ഗോഡ്) എന്നിവരാണ് ഐ ഗ്രൂപ്പ് പ്രതിനിധികള്‍.  മലപ്പുറത്ത് നിയമിതനായ വി.വി പ്രകാശ് എ ഗ്രൂപ്പുകാരനെങ്കിലും വി.എം സുധീരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. തൃശൂര്‍ ഡി.സി.സി അധ്യക്ഷനായ ടി.എന്‍ പ്രതാപന്‍ വി.എം സുധീരന്റെ മാത്രമല്ല ഹൈക്കമാന്‍ഡിന്റെ കൂടി നോമിനിയാണ്. പി.സി വിഷ്ണുനാഥ് (കൊല്ലം) ഡീന്‍ കുര്യാക്കോസ് (ഇടുക്കി) എന്നിവര്‍ പൂര്‍ണമായും തഴയപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!