സഹകരണ ബാങ്കുകളെ തകര്‍ക്കാര്‍ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചന: പിണറായി

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രം നടത്തുന്ന ബോധപൂര്‍വ്വമായ നീക്കത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇതിനു തെളിവാണ്. കള്ളപ്പണക്കാര്‍ക്ക് വിളയാടാനുള്ള ഇടമല്ല കേരളത്തിലെ സഹകരണ ബാങ്കുകളെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയ്ക്ക് എതിരായ നീക്കത്തില്‍നിന്നു കേന്ദ്രം പിന്‍മാറണം. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്നുള്ള ബി.ജെ.പി നേതാക്കളുടെ ആരോപണം വിവരമില്ലായ്മ കൊണ്ടാണ്.

നോട്ട് പ്രതിസന്ധി സംസ്ഥാനത്തിനു ഭീമമായ വരുമാന നഷ്ടമുണ്ടാക്കും. തോട്ടം തൊഴിലാളികളുടെ ശമ്പളം കലക്ടര്‍മാര്‍ വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. ശബരിമല പാതയിലെ എ.ടി.എമ്മുകളില്‍ എപ്പോഴും പണം ലഭ്യമാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!