സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നു കേന്ദ്രകമ്മിറ്റിയില്‍ വി.എസ്.

സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നു കേന്ദ്രകമ്മിറ്റിയില്‍ വി.എസ്.

ഡല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍. പകര്‍ച്ചപ്പനി, സ്വാശ്രയം, മൂന്നാര്‍ പോലെയുള്ള പരിസ്ഥിതി വിഷയങ്ങള്‍ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്തില്ലെന്ന വിമര്‍ശമാണ് വി.എസ് ഉന്നയിച്ചത്. മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ നീക്കിയ നടപടികളിലും സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചു. സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.എസിന്റെ ആവശ്യം പരിഗണിച്ച് സര്‍ക്കാരിനെതിരായ പരാതികള്‍ പി.ബി ചര്‍ച്ചചെയ്യും. അടുത്ത ബി.ബി യോഗമാവും പരാതികള്‍ പരിഗണിക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!