യെച്ചൂരി ‘യെസ്’ മൂളി; ‘ബിനോയ് കോടിയേരിക്കെതിരെ പി.ബിക്ക് പരാതി കിട്ടി’

യെച്ചൂരി ‘യെസ്’ മൂളി; ‘ബിനോയ് കോടിയേരിക്കെതിരെ പി.ബിക്ക് പരാതി കിട്ടി’

ഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ പി.ബിക്ക് പരാതി കിട്ടിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്ഥിതീകരണം. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് ചില രീതികളുണ്ട്. തുടര്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കും. പരാതിക്ക് സംസ്ഥാന ഘടകം വിശദീകരണം നല്‍കും. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സ്വത്ത് വിവരം പാര്‍ട്ടിക്ക് കൈമാറണമെന്നും പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.

കോടിയേരിയുടെ മകന്റെ പണമിടപാട് സംബന്ധിച്ച് പി.ബിക്ക് പരാതി ലഭിച്ചെന്ന വാര്‍ത്ത പുറത്തുവന്നതില്‍ യെച്ചൂരിപക്ഷ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെയാണ് പരാതി ലഭിച്ചെന്ന യെച്ചൂരിയുടെ സ്ഥിരീകരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!