രാഘവനും ഗൗരിയമ്മയും കാട്ടിയ താന്‍പ്രമാണിത്തം; ജയരാജനും ശ്രീമതിയും തെറിക്കും, ശിക്ഷിക്കപ്പെടുന്നവരുടെ പട്ടികയില്‍ നിരവധി പേര്‍

രാഘവനും ഗൗരിയമ്മയും കാട്ടിയ താന്‍പ്രമാണിത്തം; ജയരാജനും ശ്രീമതിയും തെറിക്കും, ശിക്ഷിക്കപ്പെടുന്നവരുടെ പട്ടികയില്‍ നിരവധി പേര്‍

cpmകൊച്ചി: സര്‍ക്കാരിനെതന്നെ വിവാദത്തില്‍ ചാടിച്ച ബന്ധു, ആശ്രിത നിയമനങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു. ബന്ധു നിയമനത്തില്‍ കോടിയേരിക്ക് കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനും പരാതി നല്‍കി.

മന്ത്രി ഇ.പി. ജയരാജന്‍, എം.പി. പി.കെ. ശ്രീമതി തുടങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന. പാര്‍ട്ടി സ്ഥാനങ്ങളും നഷ്ടപ്പെടുന്ന നിലയിലേക്കാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.

എല്ലാ നിയമനങ്ങളും പരിശോധിക്കാന്‍ പാര്‍ട്ടി നടപടി തുടങ്ങിയതോടെ അഭിഭാഷക നിയമനം അടക്കം സി.പി.എമ്മിനു തലവേദന ആവുകയാണ്. പിണറായിയുടെ ഭാര്യാ സഹോദരി പുത്രനടക്കം വിവാദത്തിലെത്തിയിട്ടുണ്ട്. ബന്ധു നിയമനത്തില്‍ പിണറായിയെയും വലിച്ചിഴച്ചാണ് ജോസഫൈന്‍ പരാതി നല്‍കിയത്.

വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് വിഷയം തീര്‍ക്കാനുള്ള ശ്രമം സി.പി.എം സംസ്ഥാന നേതൃത്വം തുടങ്ങിയിട്ടുണ്ട്. പാപ്പിനിശേരി, മൊറാഴ ലോക്കല്‍ കമ്മിറ്റികള്‍ നല്‍കിയ പരാതി നടപടി ശിപാര്‍ശയുമായി വെള്ളിയാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തുമെന്നാണ് സൂചന.

ജയരാജനും ശ്രീമതിയും കേന്ദ്രകമ്മിറ്റി അംഗങ്ങളായതിനാല്‍ സെക്രട്ടേറ്റിയറ്റ് ഇതുസംബന്ധിച്ച ശിപാര്‍ശ കൈമാറുകയാകും ചെയ്യുക. ശൈലജയുടെ മകളുടെ ക്രിന്‍ഫ നിയമനവും വിവാദമായിട്ടുണ്ട്. വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചേരുമ്പോള്‍ ജയരാജനും ശ്രീമതിക്കും പുറമേ ശൈലജയും ആനത്തലവട്ടം ആനന്ദനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണന്‍നായ, മന്ത്രി ജെ. മെഴ്‌സിക്കുട്ടു തുടങ്ങിയവരെല്ലാം പ്രതികൂട്ടിലാകും.

എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയുമെല്ലാം പാര്‍ട്ടി വിടാന്‍ കാരണമായ താന്‍പ്രമാണിത്തമാണ് ഇപ്പോള്‍ ജയരാജന്‍ കാട്ടിയിരിക്കുന്നത്. ഇതില്‍ എന്തു നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. റിയാബ് നിര്‍ദേശിച്ച യോഗ്യതകളില്ലാത്ത നിയമനം നടത്തിയത് വിജിലന്‍സ് അന്വേഷിക്കുമോയെന്ന കാര്യത്തിലും രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!