കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. യോഗത്തില്‍ കടകംപള്ളിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തു.ക്ഷേത്രാചാരങ്ങള്‍ പാലിച്ചത് ചിലര്‍ വിവാദമാക്കുകയായിരുന്നുവെന്ന് മന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.തുടർന്നു നടന്ന ചർച്ചയിൽ മന്ത്രിക്കെതിരെ വിമർശനമുയർന്നു. എങ്കിലും കൂടുതൽ വിവാദങ്ങൾക്ക് പോകേണ്ടതില്ലെന്ന പൊതുനിലപാടാണ് യോഗം സ്വീകരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!