പരാതി കലക്ടര്‍ക്ക് അയച്ചത് അസ്വാഭാവിക നടപടിയെന്ന് ദേശാഭിമാനി, സി.പി.ഐക്ക് മുഖപ്രസംഗത്തിലൂടെ മറുപടി

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിയെ ചൊല്ലിയുള്ള സി.പി.എം സി.പി.ഐ പോര് തുടരുന്നു. സി.പി.ഐക്കു കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി മറുപടി പറഞ്ഞതിനു പിന്നാലെ ദേശാഭിമാനിയില്‍ ഇന്ന് മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു.
ഒരു ആരോപണം ഉയരുമ്പോള്‍ അതുപരിശോധിക്കാതെ മന്ത്രിക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്നു പറയുന്ന മുഖപ്രസംഗം ലഭിച്ച പരാതി കലക്ടര്‍ക്കയച്ചതിനെ അസ്വാഭാവിക നടപടിയായും വിശേഷിപ്പിക്കുന്നു. ഒരു മന്ത്രിക്കെതിരെ പരാതി വന്നാല്‍ അത് മുഖ്യമന്ത്രിയെ അറിയിക്കാതെ റവന്യൂ മന്ത്രി കലക്ടര്‍ക്ക് കൈമാറിയത് ശരിയാണോയെന്നും മുഖപ്രസംഗം ചോദിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!