570 പ്രതിനിധികള്‍, സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് തുടങ്ങി…

570 പ്രതിനിധികള്‍, സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് തുടങ്ങി…

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പതാക ഉയര്‍ന്നു. നിരീക്ഷികരും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടെ 570 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള പൊതുചര്‍ച്ച നടക്കും.
4 ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ദേശീയ സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും സംഘടന പ്രശ്‌നങ്ങളും ചര്‍ച്ചയാകും. സമ്മേളനത്തിന്റെ അവസാന ദിവസം പുതിയ സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ഇത് ആദ്യമായാണ് മലപ്പുറം സിപിഐ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.
സിപിഎം സമ്മേളനത്തില്‍ സിപിഐക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടി മാന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. മാണിയുടെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫിനുള്ളില്‍ സിപിഐ തുടരുന്ന നിലപാടും പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചയാകും. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!