രാജിയുടെ ക്രഡിറ്റ് വേണ്ട, കോടിയേരിക്ക് സി.പി.ഐയുടെ മറുപടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുടെ ക്രഡിറ്റ് സി.പി.ഐക്കു വേണ്ടെന്ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.

തോമസ് ചാണ്ടി രാജി വയ്ക്കുമെന്ന് തലേന്നു അറിയിച്ചുവെന്നത് തെറ്റാണ്. ചാണ്ടിയെ നിലനിര്‍ത്തിയതാണ് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ഗുണം ചെയ്തത്. ചാണ്ടിയുണ്ടെങ്കില്‍ മന്ത്രിസഭാ യോഗത്തിനില്ലെന്ന നിലപാട് തലേന്നു തന്നെ സി.പി.ഐ അറിയിച്ചത്. മുഖ്യമന്ത്രി നേടിയ നിയമോപദേശം ഇതുവരെയും ഫയല്‍ കൈമാറിയ റവന്യൂ മന്ത്രിയെ അറിയിച്ചിട്ടില്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ഉറച്ചുനിന്നാകും സി.പി.ഐ മുന്നോട്ടുപോവുകയെന്നും മന്ത്രി രാജി വച്ചതോടെ അഭിപ്രായ വ്യത്യാസം അവസാനിച്ചുവെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!