ഇസ്മയിലിനെ തിരുത്തി പ്രകാശ് ബാബു, യോഗം ബഹിഷ്‌കരിച്ചത് സംസ്ഥാന തീരുമാനപ്രകാമെന്ന് വിശദീകരണം

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ കെ.ഇ. ഇസ്മയിലിന്റെ പ്രസ്താവന പൂര്‍ണമായും തള്ളി സി.പി.ഐ. തോമസ് ചാണ്ടിക്കെതിരായ നിലപാട് സി.പി.ഐ തീരുമാനപ്രകാരമാണെന്നും അക്കാര്യം പാര്‍ട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണെന്നും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. കൂടിയാലോചനയില്ലാതെയാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതെന്ന കെ.ഇ. ഇസ്മയിലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അസിസ്റ്റന്റ് സെക്രട്ടറി. കെ.ഇ. ഇസ്മയില്‍ പാര്‍ട്ടി നിലപാടിനെതിരായ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം അടുത്ത സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!