ബിജിമോള്‍ക്കെതിരെ അച്ചടക്കനടപടിക്ക് ശിപാര്‍ശ

തിരുവനന്തപുരം: വിവാദ അഭിമുഖത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ക്കെതിരെ അച്ചടക്കനടപടിക്ക് ശിപാര്‍ശ. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍യോഗം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിന്‍െറ ശിപാര്‍ശ പരിഗണിക്കും. ശിപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തപ്പെടും.

തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതുകൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ഇ.എസ്. ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം. തുടര്‍ന്ന് ബിജിമോളോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. തൃപ്തികരമല്ളെന്നതിനാല്‍ ബിജിമോളുടെ വിശദീകരണം തള്ളാന്‍ എക്സിക്യൂട്ടിവ് തീരുമാനിച്ചു. ഇതേതുടര്‍ന്നാണ് നിര്‍വാഹകസമിതി നടപടിക്ക് ശിപാര്‍ശ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!