സുഷമ്മയെ പണിയാന്‍ വോട്ടിനിട്ടു; കോണ്‍ഗ്രസ് പെട്ടു

0

ഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനിട്ട് പണികൊടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വെട്ടിലായി. ഇറാഖില്‍ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടത് വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമയുടെ പരാജയമല്ലേ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ട്വിറ്ററില്‍ ഉയര്‍ത്തിയത്. എന്നാല്‍ അഭിപ്രായസര്‍വ്വേയില്‍ പങ്കെടുത്ത 76 ശതമാനംപേരും ഇതിനോട് വിയോജിച്ചു. 24 ശതമാനംപേര്‍ മാത്രമാണ് മന്ത്രി പരാജയമെന്ന് അഭിപ്രായപ്പെട്ടത്. ഈ ട്രീറ്റ് സാക്ഷാല്‍ സുഷമ്മ തന്നെ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് കോണ്‍ഗ്രസ് പെട്ടുപോയത്. പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇടയ്ക്കിടെ ഇമ്മാതിരി പണികള്‍ കിട്ടുന്നത് പതിവായിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here