കോണ്‍ഗ്രസ് ശത്രുവോ മിത്രമോ ? സി.പി.എമ്മില്‍ തര്‍ക്കം തുടരുന്നു

കോണ്‍ഗ്രസ് ശത്രുവോ മിത്രമോ ? സി.പി.എമ്മില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി: ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണോ ? സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷം. യെച്ചൂരി, കാരാട്ട് പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത പരസ്യമാക്കിക്കൊണ്ട് കേന്ദ്ര കമ്മിറ്റി തുടരുകയാണ്.
കേരളത്തില്‍ നിന്ന് തോമസ് ഐസക്, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ യെച്ചൂരിയുടെ നിലപാടിനെ അനുകൂലിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഐസക് അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാട് പുറത്തായത് കമ്മിറ്റിയില്‍ ചര്‍ച്ചയായി.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് ഇന്ന് കേന്ദ്ര കമ്മിറ്റി അന്തിമ രൂപം നല്‍കിയേക്കും. രണ്ടു നിലപാടും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമോ അതോ ഭൂരിപക്ഷ നിലപാടു മാത്രം അവതരിപ്പിക്കുമോയെന്നത് ഇന്ന് വ്യക്തമാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!