സിഐടിയു  ആനത്തലവട്ടം ആനന്ദനും എളമരം കരീമും തുടരും

പാലക്കാട്: സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനേയും സംസ്ഥാന സമ്മേളനം ഏകകണ്ഠമായി വീണ്ടും
തെരഞ്ഞെടുത്തു. പി നന്ദകുമാറാണ് ട്രഷറര്‍. തിങ്കളാഴ്ച പാലക്കാട് മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ സമാപിച്ച സമ്മേളനം 442 അംഗ സംസ്ഥാന ജനറല്‍ കൌണ്‍സിലിനേയും തെരഞ്ഞെടുത്തു. 165 അംഗങ്ങളുള്ളതാണ് സംസ്ഥാന കമ്മിറ്റി. അഖിലേന്ത്യാ സമ്മേളനത്തിലേക്ക് 590 പ്രതിനിധികളേയും തെരഞ്ഞെടുത്തു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!