മുഖ്യമന്ത്രി പദത്തിലേക്ക് ആരൊക്കെ ? ചര്‍ച്ചകള്‍ സജീവം

മുഖ്യമന്ത്രി പദത്തിലേക്ക് ആരൊക്കെ ? ചര്‍ച്ചകള്‍ സജീവം

ഡല്‍ഹി: ഗുജറാത്തിലെ അങ്കം ജയിച്ചെങ്കിലും സര്‍ക്കാരിനെ ആരു നയിക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം. മുഖ്യമന്ത്രി പദം ആരെ ഏല്‍പ്പിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഗുജറാത്തിലും ഹിമാചലിലും മുഖ്യമന്ത്രിമാര്‍ ആരൊക്കൊയിരിക്കുമെന്നു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കു പകരം മുഖ്യമന്ത്രിയായി നിലവിലെ കേന്ദ്രമന്ത്രിമാരെ അടക്കം പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്രമോദിക്ക് പിന്‍ഗാമിയായി നിശ്ചയിക്കപ്പെട്ടവരാര്‍ക്കും ജനങ്ങളോട് അടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ശക്തി കേന്ദ്രങ്ങളില്‍ വോട്ടു ചേരുക മാത്രമല്ല, കോണ്‍ഗ്രസ് ഭീഷണി ഉയര്‍ത്താന്‍ പാകത്തില്‍ ശക്തിയാര്‍ജിക്കുയും ചെയ്തു. അധികാരം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടം തന്നെ നടത്തേണ്ടതായും വന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നേതൃത്വം വേണമെന്ന നിലപാടിലേക്ക് ദേശീയ നേതൃത്വം നീങ്ങുന്നതെന്നാണ് സൂചന.
സ്മൃതി ഇറാനി, മന്‍സൂഖ്്, കര്‍കാടക ഗവര്‍ണര്‍ വജുഭായ് വാല തുടങ്ങിയ കേന്ദ്രമന്ത്രിമാരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടത്. പട്ടേല്‍ സമുദായംഗമായ നിലവിലെ ഉപമുഖ്യമന്ത്രിയുടെ പേരും ചര്‍ച്ചയിലുണ്ട്. അടുത്ത ദിവസം ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷമേ ഇക്കാര്യത്തില്‍ ധാരണയുണ്ടാകൂ. വിജയ് രൂപാണിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന നിര്‍ദേശവും സജീവമാണ്. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുടെ നിരീക്ഷണ ചുമതല. കേന്ദ്രമന്ത്രി നദ്ദയുടെ പേരാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രധാനപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!