ബി.ജെ.പി ഓഫീസ് ആക്രമണം: കൗണ്‍സിലര്‍ ഐ.പി. ബിനു പോലീസ് കസ്റ്റഡിയില്‍, നിരോധനാജ്ഞ

ബി.ജെ.പി ഓഫീസ് ആക്രമണം: കൗണ്‍സിലര്‍ ഐ.പി. ബിനു പോലീസ് കസ്റ്റഡിയില്‍, നിരോധനാജ്ഞ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസില്‍ കൗണ്‍സിലറും ഡി.വൈ.എഫ്.ഐ നേതാവുമായ ഐ.പി. ബിനു പോലീസ് കസ്റ്റഡിയില്‍. ബിനുവിനെ കൂടാതെ മറ്റു മൂന്നു പേരും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ മൂന്നു ദിവസത്തേക്ക് പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുപ്രകാരം നഗരത്തില്‍ പ്രകടനങ്ങള്‍ നിരോധിച്ചു.

സംഭവത്തില്‍ തിരിച്ചറിഞ്ഞ പാര്‍ട്ടി അംഗങ്ങളെ സസ്‌പെന്റ് ചെയ്തുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്ത് പ്രകോപനമുണ്ടായാലും പാര്‍ട്ടി ഓഫീസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ലായെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം. ഇതു നടപ്പിലാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ബി.ജെ.പി ഓഫീസ് ആക്രമണം അപലപനീയമാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഗൂഢാലോചന നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!