ബി.ജെ.പി ദേശീയ കൗണ്‍സില്‍: പതിവ് ശൈലി വിട്ട് രാഷ്ട്രീയ പ്രമേയം മാത്രം അവതരിപ്പിക്കും, മോദി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: ഞായറാഴ്ച നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കാശ്മീര്‍ പ്രശ്‌നവും ഉറിയിലെ തീവ്രവാദി ആക്രമണവും ഇന്ത്യ-പാക് ബന്ധവും വിശദമായ ചര്‍ച്ചയാകും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ടെത്തും.

ദേശീയത മുദാവാക്യമായി ഉയര്‍ത്തുന്ന ബി.ജെ.പി. രാഷ്ട്രീയ പ്രമേയത്തില്‍ ഈ വിഷയങ്ങള്‍ അവതരിപ്പിക്കും. ഇക്കുറി കൗണ്‍സില്‍ യോഗത്തില്‍ രാഷ്ട്രീയ പ്രമേയം മാത്രമായിരിക്കും അവതരിപ്പിക്കുക. രാഷ്ട്രീയം, ധനകാര്യം, വിദേശകാര്യം എന്നിങ്ങനെ മൂന്ന് പ്രമേയങ്ങള്‍ എന്ന പതിവ് രീതിക്കു പകരം രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാനാണ് ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലെ തീരുമാനം.

കാശ്മീര്‍ സംഘര്‍ഷം, ഉറിയിലെ തീവ്രവാദി ആക്രമണം, പാകിസ്താനോടുള്ള നിലപാട് എന്നിവ പ്രമേയത്തില്‍ ഉള്‍പ്പെടുത്തും. രണ്ടു ദിവസം മോദി കോഴിക്കോട്ടുണ്ടാകും. വൈകുന്നേരം മൂന്നിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ട്ടി നേതാക്കള്‍ സ്വീകരിക്കും. അവിടെ നിന്ന് ഹെലികോപ്ടറില്‍ വെസറ്റ് ഹില്‍ വിക്രം മൈതാനത്തേക്ക് തിരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!