ബി.ജെ.പി ദേശീയ കൗണ്‍സിലിന് ഇന്ന് തുടക്കമാകും

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന് ഇന്ന് തുടക്കമാകും. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്നും നാളെയും നടക്കും. വൈകിന്ന് മൂന്നിന് കടവ് റിസോര്‍ട്ടില്‍ ദേശീയ ഭാരവാഹി യോഗം അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും.

മൂന്നു ദിവസത്തെ പരിപാടികളിങ്ങനെ:

രാവിലെ മുതല്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം കടവ് റിസോര്‍ട്ടില്‍. മൂന്നു മണിക്ക് അവിടെ നിര്‍വാഹക സമിതിയോഗം അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്മാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറിമാര്‍ പങ്കെടുക്കും. എട്ടുവരെ തുടരും. രാത്രിയില്‍ മഞ്ജുവാര്യരുടെ മോഹിനിയാട്ടം. 24ന് രാവിലെ ഒമ്പത് മുതല്‍ 10 വരെ ദേശീയ നിര്‍വാഹകസമിതി തുടരും.

24ന് വൈകിട്ട് മൂന്നരയ്ക്ക് കോഴിക്കോട് ബീച്ചില്‍ പൊതുസമ്മേളനത്തോടെ ദേശീയ കൗണ്‍സില്‍ തുടങ്ങും. പ്രധാനമന്ത്രി, ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ വേദിയിലുണ്ടാകും. അഞ്ചു മണിയോടെ പ്രധാനമന്ത്രി പ്രസംഗിക്കും.

രാത്രി 7.30ന് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ 1967ലെ ജനസംഘം ദേശീയ കൗണ്‍സിലില്‍ പങ്കെടുത്തവരുടേയും അടിയന്തരാവസ്ഥയ്‌ക്കെതിരെ ജയില്‍ വാസമനുഷ്ഠിച്ചവരുടേയും സംഗമം, സ്മൃതിസന്ധ്യയില്‍ നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കും. ദേശീയ കൗണ്‍സില്‍ പ്രതിനിധികള്‍ക്ക് സ്വപ്‌ന നഗരിയില്‍ രാത്രി 8.30 മുതല്‍ 9.30 വരെ സംവിധായകന്‍ അലി അക്ബര്‍ തയ്യാറാക്കിയ സാംസ്‌കാരിക പരിപാടി.

25ന് രാവിലെ 9.30ന് സ്വപ്‌ന നഗരിയിലെ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ നഗറില്‍ നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് പതാക ഉയര്‍ത്തും. 10.30 മുതല്‍ 1.30 വരെ കൗണ്‍സില്‍ തുടരും. 1,700 പ്രതിനിധികള്‍ കൗണ്‍സിലില്‍ പങ്കെടുക്കും. തുടര്‍ന്ന് സദ്യ. ഉച്ചകഴിഞ്ഞ് 3.30ന് കൗണ്‍സില്‍ സമാപന യോഗത്തില്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ദീനദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!