കുലംകുത്തികളെ കരുതിയിരിക്കണം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ജന്മഭൂമി

തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി മുഖപത്രം ജന്മഭൂമി. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെയും ചോര്‍ത്തിയതിനു പിന്നിലെ കച്ചവടവും കണ്ടെത്തണം. ‘കുലംകുത്തികളെ കരുതിയിരിക്കണം’ എന്ന പേരില്‍ ജന്മഭൂമി റസിഡന്റ് എഡിറ്ററുടെ മറുപുറം എന്ന പഠക്തിയിലാണ് വിമര്‍ശനം. മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചാണ് ജന്മഭൂമി ലേഖനം.

മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ കോഴി വാങ്ങിയെന്ന ആരോപണത്തിന്മേല്‍ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിശ്ചയിച്ചു. പരിശോധനയില്‍ പാര്‍ട്ടി അംഗത്തിന് പങ്കുണ്ടെന്ന് ബോധ്യമായപ്പോള്‍ നടപടി സ്വീകരിക്കാനൊരുങ്ങി. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. അഴമതി നടന്നിട്ടുണ്ടെങ്കില്‍ ഏത് കൊലകൊമ്പനായാലും ശിക്ഷിക്കപ്പെടണം. സംഭവത്തിന്മേല്‍ വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പകരം വേണ്ടത് എന്‍.ഐ.എ അന്വേഷണം ആണെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

നിഷ്പക്ഷമായ ഒരു അന്വേഷണം വിജിലന്‍സില്‍ നിന്നും ഉണ്ടാവില്ലെന്ന് ആരോപിക്കുന്ന ലേഖനം ഇതിനായി ചൂണ്ടിക്കാട്ടുന്നത് ബന്ധുനിയമനക്കേസ് ആവിയായതാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!