മെഡിക്കല്‍ കോളജ് കോഴ: വിനോദിനെ പുറത്താക്കി, കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്ന് ശിപാര്‍ശ

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നടപടി തുടങ്ങി. കോര്‍ കമ്മിറ്റി നാളെ വിഷയം ചര്‍ച്ച ചെയ്യുന്നതിനു മുമ്പുതന്നെ, സഹകരണ സെല്‍ കണ്‍വീനറും പണം കൈപ്പറ്റിയെന്ന് ആരോപണം നേരിടുകയും ചെയ്യുന്ന ആര്‍.എസ്. വിനോദിനെ പുറത്താക്കി.
വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണ്. ആരോപണ വിധേയനായതിലൂടെ പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി സംസ്ഥാന അധ്യക്ഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സംഭവത്തെപ്പറ്റി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!