പണം വാങ്ങിയിട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല: എം.ടി. രമേശ്

കൊച്ചി: വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ പരാമര്‍ശമാണ് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്നതെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉടമകളെ താന്‍ കണ്ടിട്ടില്ല. ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പാലക്കാട്ടെ മെഡിക്കല്‍ കോളജ് അധികൃതര്‍ വന്നു കണ്ടിരുന്നു. തനിക്ക് അതിനു കഴിയില്ലെന്ന് വ്യക്തമാക്കി സൗഹൃദത്തില്‍ പരിഞ്ഞിരുന്നുവെന്നും എം.ടി. രമേശ് വിശദീകരിച്ചു. ഏതന്വേഷണവും നേരിടാന്‍ തയാറാണ്. മെഡിക്കല്‍ കോളജ് പോയിട്ട് നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങി നല്‍കാന്‍ കഴിവില്ലാത്ത ആളാണ് താനെന്ന ബോധം തനിക്കുണ്ടെന്ന് എം.ടി. കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ഘടകത്തിനെതിരെ ഒരു അഴിമതി ആരോപണം ഉള്ളതായി അറിയില്ലെന്ന് വി. മുരളീധരന്‍ പ്രതികരിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് കമ്മിറ്റിയുടെ മുന്നിലെത്തുന്നതു വരെ അതിന്റെ ആധികാരികതയെ കുറിച്ച് പറയാനാവില്ല. അഴിമതി ഒരുതരത്തിലും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. അഴിമതിക്കാരായ ആരും പാര്‍ട്ടിയിലുണ്ടാകില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!