ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചത് തന്നെ ലക്ഷ്യമിട്ട്: കോടിയേരി

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചത് തന്നെ ലക്ഷ്യമിട്ട്: കോടിയേരി

തിരുവനന്തപുരം: ബി.ജെ.പിയും ആര്‍.എസ്.എസും ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും ആക്രമികള്‍ തന്നെയാണ് ലക്ഷ്യം വച്ചെതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആക്രമണ സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ മരുതംകുഴിയിലുള്ള വീട്ടിലുണ്ടായിരുന്നില്ല. മകന്‍ ബിനീഷും സഹോദരനും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. താന്‍ ഇടയ്ക്ക് മകനോടൊപ്പം ഈ വീട്ടില്‍ വന്നു താമസിക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബിനീഷ് കോടിയേരിയോട് ഇപ്പോള്‍ ആര്‍ക്കും ശത്രുതയുണ്ടാകാനിടയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യമിട്ടാണ് വീടിനു നേരെ ആക്രമണമുണ്ടായതെന്നും കോടിയേരി പറഞ്ഞു. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രതിസന്ധിയിലായ ബി.ജെ.പി അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഗതിമാറ്റാനുള്ള ശ്രമത്തിലാണ്. ബി.ജെ.പി ഓഫീസിനുനേരെയുണ്ടായ ആക്രമണം അപലപനീയമാണ്. സി.പി.എം അക്രമത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!