സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം തുടരും

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം തുടരും

മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. വിശാലമായ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ മുന്നോട്ടുപോകുന്നതെന്ന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കാനം പറഞ്ഞു.  കാനത്തിനെതിരെ മുതിര്‍ന്ന നേതാവ് സി.ദിവാകരനെ നിര്‍ത്താന്‍ ഇസ്മയില്‍ വിഭാഗം നീക്കം നടത്തിയിരുന്നെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ദിവാകരന്‍ വ്യക്തമാക്കിയതോടെ നീക്കം പൊളിയുകയായിരുന്നു. അതേസമയം, സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാനത്തിന്റെ വിശ്വസ്തനായ വാഴൂര്‍ സോമനെ ഒഴിവാക്കി. സംസ്ഥാന കൗണ്‍സിലിന്റെ എണ്ണം 89 ല്‍ നിന്ന് 96 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!