അമിത് ഷാ അടുത്ത മാസം കേരളത്തില്‍

അമിത് ഷാ അടുത്ത മാസം കേരളത്തില്‍

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ജുണ്‍ 2, 3, 4 തീയതികളിൽ കേരളത്തിലുണ്ടാകും. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തുന്ന ദേശീയ പര്യടനത്തിന്റെ ഭാഗമായിട്ടാണ് എത്തുക.

വ്യത്യസ്ഥങ്ങളായ 21 സംഘടനാ പരിപാടികളില്‍ അമിത്ഷാ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 2ന് കൊച്ചിയിലും 3,4 തീയതികളില്‍ തിരുവനന്തപുരത്തുമാണ് പരിപാടികള്‍. പുതുതായി നിര്‍മ്മിക്കുന്ന പാര്‍ട്ടി സംസ്ഥാന കാര്യാലയത്തിന് നാലിന് രാവിലെ അമിത്ഷാ തറക്കല്ലിടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!